EDAPPAL
കണ്ടനകം ഐ ഡി ടി ആറിലെ മരം മുറി കേസ് ; തടികൾ സ്റ്റേഷനിലേക്ക് മാറ്റി


എടപ്പാൾ: സ്വകാര്യ വ്യക്തി മുറിച്ച് മാറ്റിയ കണ്ടനകം ഐ ഡി ടി ആർ കോമ്പൗണ്ടിലെ മരത്തിന്റെ തടികൾ പൊന്നാനി സ്റ്റേഷനിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐ ഡി ടി ആർ കോമ്പൗണ്ടിനോട് ചേർന്നുള്ള സ്ഥലമുടമയാണ് തന്റെ പറമ്പിലെ മരമാണെന്ന് അവകാശപ്പെട്ട് മരം മുറിച്ചു നീക്കിയത്. സ്ഥലത്തെ ചെല്ലിയുള്ള തർക്കവും കേസും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിരൂർ ഡി.വൈ.എസ്.പി.ബെന്നി കേസ് അന്വേഷണം നടത്തുകയും മരങ്ങൾ ചൊവ്വാഴ്ച കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ആറ് അക്കേഷ്യ മരങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജെസിബി ഉപയോഗിച്ച് ലോറിയിൽ കയറ്റി പൊന്നാനി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
