കണ്ടകുറമ്പകാവ് ഉത്സവത്തിന് തണ്ണീർ പന്തൽ ഒരുക്കി പൊന്നാനി നഗരസഭ

കണ്ടകുറമ്പകാവ് ഉത്സവത്തിന് തണ്ണീർ പന്തൽ ഒരുക്കി പൊന്നാനി നഗരസഭ

പൊന്നാനിയിലെ പ്രധാന ഉത്സവമായ കണ്ടകുറമ്പകാവ് ഉത്സവത്തിന് തണ്ണീർ പന്തൽ ഒരുക്കി പൊന്നാനി നഗരസഭ. അമ്പല പറമ്പിൽ ഹരിത പെരുമാറ്റ ചട്ടം പ്രകാരമുള്ള തണ്ണീർ പന്തലാണ് ഒരുക്കിയിട്ടുള്ളത്. വേനലിൽ കനത്തതോടെ ചൂട് കൂടിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് നഗരസഭ തണ്ണീർ പന്തൽ ഒരുക്കിയത്. മാലിന്യ സംസ്കരണ, ശുചിത്വ ബോധ വൽകരണ സന്ദേശങ്ങളും പന്തലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്ര പരിസരം വൃത്തിയായി പരിപാലിക്കുന്നതിന് ആവശ്യമായ ശുചീകരണ തൊഴിലാളികളെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. ഉത്സവ പറമ്പിൽ മാലിന്യ ശേഖരണത്തിനായി നിരവധി വല്ലങ്ങളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
തണ്ണീർ പന്തലിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാ സുദേശൻ, വാർഡ് കൗൺസിലർ എ. അബ്ദുൾ സലാം, നഗരസഭാ സെക്രട്ടറി എസ്. സജിറൂൻ, ഹെൽത്ത് ഇൻസ്പെക്ടർ ആരിഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹുസൈൻ, ഹരിത കേരളം പ്രതിനിധി ബവിഷ ബാബുരാജ്, ഐ.ആർ.ടി.സി പ്രതിനിധി നിഖിൽ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചാത്തമ്പത്ത് മോഹനൻ, പി.മോഹനൻ, ജയശങ്കർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
