Local newsMALAPPURAM
കടൽഭിത്തി നിർമാണത്തിൽ അടിയന്തരശ്രദ്ധ വേണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ
14 July 2023
പൊന്നാനി: കടൽഭിത്തി നിർമാണത്തിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധയുണ്ടാകണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് എം.പി. ഇക്കാര്യം ഉന്നയിച്ചത്. കടൽഭിത്തി നിർമാണത്തിന്റെ ചുമതല സംസ്ഥാന സർക്കാരിന് കൈമാറിയതിനാൽ സംസ്ഥാന സർക്കാർ ഗൗരവപരമായ സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും ഇ.ടി. യോഗത്തിൽ ആവശ്യപ്പെട്ടു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഉൾക്കൊള്ളുന്ന തീരപ്രദേശങ്ങളത്രയും വലിയതോതിലുള്ള കടലാക്രമണഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.