EDAPPALLocal news
കട്ട പുറത്തായ കെഎസ്ആർടിസി പുതുമോടിയിൽ വീണ്ടും റോഡിലേക്ക്

എടപ്പാൾ: പഴയ കെഎസ്ആർടിസി ബസ്സുകൾ പുതുമോടിയിൽ വീണ്ടും റോഡിലേക്ക് ഇറങ്ങുന്നു. റൂട്ട് ബസ് ആയല്ല പകരം റസ്റ്റോറന്റ്, മിൽമ ബൂത്ത് തുടങ്ങിയ സംവിധാനത്തിലാണ് റോഡിലേക്ക് ഇറങ്ങുന്നത്. പെരിന്തൽമണ്ണ കെ.എസ്സ്.ആർ.ടി.സി കഴിഞ്ഞ ദിവസം മിൽമ ഫുഡ് ട്രക്ക് ” പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ ഒരു ബസ് എടപ്പാൾ കെഎസ്ആർടിസി വർക്ക് ഷോപ്പിലും രൂപമാറ്റം വരുത്തി കൊണ്ടുള്ള പ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. രൂപമാറ്റം വരുത്തി പെയിന്റിംഗ് പൂർത്തിയാക്കിയാണ് കൈമാറുന്നത്. ഡിസൈൻ വർക്കുകൾ ഏറ്റെടുക്കുന്ന കമ്പനികൾ നിർവഹിക്കണം.
