കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടത്തി
കടവല്ലൂർ:കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നടത്തി.സോഷ്യൽ സയൻസ്,മാത്‍സ്,ലാംഗ്വേജ്, സയൻസ്, എന്നീ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് അനിൽ.കെ.ജോസ്,വൈസ് പ്രസിഡന്റ് സിനിത്ത്.പി.ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം ബിജു താരുക്കുട്ടി,എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പാൾ ലിനി ഷിബു അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ, നിഷാ കൃഷ്ണൻ,സിന്ധു സുനീഷ് കുമാർ, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ക്ലബ്ബുകളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാൻ വേണ്ടിയാണ് വിവിധ ക്ലബ്ബുകൾക്ക് തുടക്കം കുറിച്ചത്. പരിപാടികൾക്ക് പ്രിൻസിപ്പാൾ ലിനി ഷിബു,പി. ടി. എ പ്രസിഡന്റ് അനിൽ കെ ജോസ്,വൈസ് പ്രസിഡന്റ് സിനിത്ത്,പി. ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും, വിവിധ ക്ലബ്ബ് കോർഡിനേറ്റർമാരായ സിമി അനിൽ,ബിൻസി, റുമാ,ശ്രുമി, എന്നിവർ നേതൃത്വം നൽകി