CHANGARAMKULAMLocal news
കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ചങ്ങരംകുളം: സംസ്ഥാന പാതയിൽ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ 12 മണിയോടെയാണ് അപകടം നടന്നത്. എരമംഗലം സ്വദേശി മാമ്മുണ്ണി(65)ആണ് മരണപെട്ടത്. ചങ്ങരംകുളം ഭാഗത്തേക്ക് വരികയയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കായ രണ്ട് പേരെയും ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു.