KERALA

കടവല്ലൂരിൽഅനധികൃത മണ്ണെടുപ്പ് ലോറിയും ജെ സി ബി യും പിടികൂടി

പെരുമ്പിലാവ്: കടവല്ലൂരിൽ
അനധികൃതമായി മണ്ണ് കടത്തിയ വാഹനങ്ങൾ കുന്നംകുളം ഭൂരേഖ തഹസിൽദാറുടെയും കടവല്ലൂർ വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ വില്ലേജ് ഉദ്യോഗസ്ഥർ പിടികൂടി.കടവല്ലൂർ ഇടയൂർ അമ്പലത്തിനടുത്ത് കെട്ടിട നിർമ്മാണത്തിനായി അനധികൃതമായി മണ്ണ് കടത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കുന്നംകുളം ഭൂരേഖ തഹസിൽദാർ മനോഹരൻ, വില്ലേജ് ഓഫീസർ എ ജെ സ്വപ്ന എന്നിവരുടെ നിർദ്ദേശപ്രകാരം കടവല്ലൂർ വില്ലേജ് അസിസ്റ്റന്റ് ജിയോ കെ വിൽസനാണ് നടപടിയെടുത്തത്.കഴിഞ്ഞദിവസം പുലർച്ചെ 5:00 മണിയോടെയാണ്
മണ്ണ് കടത്താൻ ഉപയോഗിച്ച ഒരു ജെസിബിയും ടിപ്പറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button