PONNANI

കടവനാട് ജലോത്സവം: കോസ്മോസ് ജേതാക്കൾ

പൊന്നാനി: പൂക്കൈതപ്പുഴയുടെ ഓള പരപ്പുകളെ ആവേശ തിരമാലകളാക്കിയ മൂന്നാമത് കടവനാട് ജലോത്സവത്തിൽ പൂക്കൈതപ്പുഴയുടെ രാജകീരീടം ചൂടി കൂട്ടം കൊല്ലൻപ്പടി സ്പോൺസർ ചെയ്ത കാസ്ക് കറുകത്തിരുത്തിയുടെ കോസ് മോസ്. പള്ളിക്കര ബ്രദേഴ്സ് സ്പോൺസർ ചെയ്ത ന്യൂചലഞ്ച് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ബിയ്യംകെട്ടിൻ്റെ ജോണിവാക്കർ രണ്ടാം സ്ഥാനവും പ്രവാസി കൂട്ടായ്മ കടവനാട് സ്പോൺസർ ചെയ്ത നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പാടത്തങ്ങാടിയുടെ ജലറാണി മൂന്നാം സ്ഥാനവും നേടി.

മൈനർ വിഭാഗത്തിൽ കടവനാട് ഗവ.ഫിഷറീസ് സ്കൂൾ സ്പോൺസർ ചെയ്ത സുൽത്താൻ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിൻ്റെ കായൽ സുൽത്താൻ ഒന്നാം സ്ഥാനം നേടി. ബയോ വിംഗ് & സൂര്യമൊബൈൽസ് ബ്ലൂലീബാഗ്‌ സ്പോൺസർ ചെയ്ത ആരോഹ കടവനാടിൻ്റെ മിഖായേൽ രണ്ടാം സ്ഥാനവും നാട്ടുകൂട്ടം മാറാമുറ്റത്തിന്റെ നാട്ടു കൊമ്പൻ മൂന്നാം സ്ഥാനവും നേടി. പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ ജനകീയമായി നടത്തുന്ന കടവനാട് ജലോത്സവം കാണാൻ ആയിരങ്ങളാണ് എത്തിയത്.

ജലോത്സവം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. സംഘാടക സമിതി കൺനർ പി വി അയ്യൂബ് സ്വാഗതം പറഞ്ഞു.വി എസ് അശോകൻ, വി പി ബാബു, ആയിഷ അബ്ദു, കെ ഗോപി ദാസ്, എം വി ശ്രീധരൻ മാസ്റ്റർ, ഫൈസൽ ബാഫഖി തങ്ങൾ, പുന്നക്കൽ സുരേഷ് എന്നിവർ സംസാരിച്ചു.

പൊന്നാനി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് അഷ്റഫ് സമ്മാന വിതരണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി എ സജീഷ് നന്ദി പറഞ്ഞു. ഒന്നാം സ്ഥാനം നേടിയ കോസ് മോസ് ടീമിന് ലഭിച്ച പങ്കാളിത്ത തുക കടവനാട്ടെ നിയ ചികിത്സ സഹായ സമിതിക്ക് കൈമാറി. മരണപ്പെട്ട പഴഞ്ചേരി സതീഷിൻ്റെ സ്മരണാത്ഥം സ്റ്റാർ ക്ലബ്ബ് കടവനാട് നൽകിയ ട്രോഫി വിജയികൾക്ക് നൽകി. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ജിഎഫ് യുപി സ്കൂൾ പ്രധാന അധ്യാപകൻ ടി പി മുസ്തഫ മാസ്റ്റർക്ക് ഉപഹാരം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button