PONNANI

കടലിൽ അപകടത്തിൽപെട്ട ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി:കടലിൽമീൻപിടിത്തത്തിനിടെ വലയും കയറും എൻജിനിൽ കുരുങ്ങി ബോട്ട് അപകടത്തിൽ പെട്ടു. മണിക്കൂറുകളോളം കടലിൽ കുടുങ്ങിയ 5 തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷാസംഘം സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തകരാറിലായ ബോട്ട് കെട്ടിവലിച്ച് പൊന്നാനി ഹാർബറിൽ കൊണ്ടുവന്ന് നങ്കൂരമിട്ടു. ഇന്നലെ രാവിലെയാണ് സംഭവം. പൊന്നാനി അഴീക്കൽ സ്വദേശി പുട്ടുമ്മാനക് ഹംസയുടെ ഉടമസ്ഥതയിലുള്ള സ്വാന എന്ന ട്രോളിങ് ബോട്ടാണ് അപകടത്തിൽപെട്ടത്.
പൊന്നാനിയിൽ നിന്നും തെക്ക് പടിഞ്ഞാറ് ഭാഗത്ത് 20 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. തൃശൂർ ചേറ്റുവ ഭാഗത്തുവച്ചാണ് രക്ഷാസംഘം ഇവരെ കണ്ടെത്തുന്നത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.ചിത്ര, അസി. ഡയറക്ടർ ഡോ.സി.സീമ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടന്നത്. കടൽ രക്ഷാ ഗാർഡുമാരായ എ.പി.ജാഫറലി, എം.പി.അൻസാർ, ബോട്ട് ജീവനക്കാരായ ശിഹാബ്, സുലൈമാൻ എന്നിവർ കടലിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button