Local newsPONNANI

കടലിൽ അജ്ഞാത മൃതദേഹം, രണ്ടാഴ്ചയോളം പഴക്കം, സംഭവം പൊന്നാനിയിൽ

പൊന്നാനി: പൊന്നാനിയില്‍ കടലില്‍ അജ്ഞാത മൃതദേഹം ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മധ്യവയസ്‌കനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. 50നും 60നും ഇയടില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. തീരത്ത് നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറ് കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.മത്സ്യബന്ധനത്തിനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ പോലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൊന്നാനി കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്ത് എത്തി ഫിഷറീസ് ബോട്ടിൽ മൃതദേഹം കരക്കെത്തിച്ചു. മൃതദേഹത്തിൽഅടി വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചത്തോളം പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലാണ് മൃതദേഹം ഉള്ളത്. ഇവിടെ നിന്ന് മൃതദേഹം തിരിച്ചറിഞ്ഞശേഷമായിരിക്കും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കുക. മൃതദേഹം വലിയ രീതിയിൽ അഴുകിയ നിലയിലാണ്. പൊന്നാനി കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button