KERALA
ഓൺലൈൻ പണത്തട്ടിപ്പ്; നഷ്ടപ്പെട്ട തുക തിരികെനൽകി അജ്മാൻ പൊലീസ്
ഓൺലൈൻ പണത്തട്ടിപ്പിൽ പെട്ട് നഷ്ടപ്പെട്ട തുക തിരികെനൽകി അജ്മാൻ പൊലീസ്. അറബ് സ്വദേശിക്ക് 16,000 ദിർഹമാണ് പൊലീസ് തിരികെനൽകിയത്. സ്വകാര്യ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് തട്ടിപ്പുകാരൻ വിളിക്കുകയും വിളിച്ചയാൾക്ക് ഇയാൾ ബാങ്ക് അക്കൗണ്ട് നമ്പരും പാസ്‌വേഡും കൈമാറുകയുമായിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് കുറ്റവാളി പണം പിൻവലിച്ചത്.