EDAPPALLocal news
ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടിക്ക് കൈത്താങ്ങുമായി ഡി വൈ എഫ് ഐ
എടപ്പാൾ: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടിക്ക് കൈത്താങ്ങുമായി ഡി വൈ എഫ് ഐ. പൂക്കരത്തറ പൊന്കുന്ന് ലക്ഷംവീട്ടിൽ വള്ളിപ്പറ്റ രാധയുടെ മകൻ രാഹുലിനാണ് ഡി വൈ എഫ് ഐ,സി പി ഐ എം പൊൻകുന്ന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രവാസ സുഹൃത്തിൻ്റെ സഹായത്തോടെ സ്മാർട്ട് ഫോൺ നൽകി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ വാർഡ് മെമ്പർ കുമാൻ ബ്രാഞ്ച് സെക്രട്ടറി സൈഫു ഡിവൈഎഫ്ഐ സെക്രട്ടറി ഹിദിനും ഡിവൈഎഫ്ഐ പ്രസിഡൻറ് സുജിത്ത് എന്നിവർ ചേർന്ന് ഫോൺ കൈമാറി.