PONNANI
പൊന്നാനിയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് തെരുവുനായയുടെ കടിയേറ്റു


പൊന്നാനി: പൊന്നാനി ഹാർബറിൽ വെച്ച് മൂന്ന് മത്സ്യ ത്തൊഴിലാളികൾക്ക് തെരുവുനായയുടെ കടിയേറ്റു.പൊന്നാനി സ്വദേശികളായ സ്വാദിഖ്, മശുദ് എന്നിവർക്ക് പുറമെ അന്യ സംസ്ഥാനക്കാരനായ മത്സ്യ ത്തൊഴിലാളിക്കുമാണ് കടിയേറ്റത്. നായയുടെ അക്രമണത്തെ തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടെങ്കിലും മൂന്ന് പേരെയും കാൽ മുട്ട് നായ കടിച്ചെടുക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ മുന്ന് പേരെയും തിരൂർ ആശുപത്രിയിലെത്തിച്ച് ഇഞ്ചക്ഷൻ നൽകി.പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്













