Categories: MARANCHERY

ഓഫ് ചെയ്ത ഹൈടെൻഷൻ ലൈനിൽ വൈദ്യുതി പ്രവാഹം; കെഎസ്ഇബി ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

എരമംഗലം ∙ ഓഫ് ചെയ്ത ഹൈടെൻഷൻ ലൈനിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതി പ്രവാഹം. പെരുമ്പടപ്പിൽ കെഎസ്ഇബി ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പടപ്പ് വൈദ്യുതി സെക്‌ഷൻ ഓഫിസിലെ ലൈൻമാനാണ് സമീപത്തെ വീട്ടിലെ ഇൻവെർട്ടറിൽ നിന്ന് വൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് ഷോക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനടുത്തുള്ള പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയ്ക്കരികിലെ ട്രാൻസ്ഫോമറിന്റെ മുകളിലെ ലൈനിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് ഷേക്കേറ്റത്.

ഹൈ ടെൻഷൻ ലൈൻ സബ്സ്റ്റേഷനിൽ ഓഫ് ചെയ്ത ശേഷമായിരുന്നു ലൈൻമാൻ ട്രാൻസ്ഫോമറിന് മുകളിൽ കയറിയത്. ജോലി ചെയ്യുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതോടെ ലൈൻമാൻ അലറി വിളിച്ചു. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ലൈനുകൾ എർത്ത് ചെയ്താണ് ലൈൻമാനെ രക്ഷപ്പെടുത്തിയത്. സമീപത്തെ വീട്ടിലെ ഇൻവെർട്ടറിൽ നിന്ന് ലോ ടെൻഷൻ ലൈൻ വഴി ട്രാൻസ്ഫോമറിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Recent Posts

ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സൗജന്യ നേത്ര പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

എടപ്പാൾ:ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വും എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയും സംയുക്തമായി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നേത്ര…

7 minutes ago

വെൽഫെയർ പാർട്ടി നേതൃസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്‌തുണ്ണി,…

10 minutes ago

പരാതിക്കാരൻ തന്നെ പ്രതിയായി, മലപ്പുറം സ്വർണ കവർച്ചാ കേസിൽ ട്വിസ്റ്റ്, സഹോദരങ്ങളടക്കം 3 പേർ പിടിയിൽ

നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ മലപ്പുറം…

35 minutes ago

എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ…

47 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം 2024-25 “കുട്ടിപട്ടാളം” വിപുലമായി സംഘടിപ്പിച്ചു

എടപ്പാൾ: 2024-25 അധ്യാന വർഷത്തിലെ കുട്ടികളുടെ അംഗൻവാടി കലോത്സവം കുട്ടിപട്ടാളം എന്നാ പേരിൽ വിപുലമായി സംഘടിപ്പിച്ചു.എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച്…

52 minutes ago