സുതാര്യതയുള്ള സദ്ഭരണം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയാണ് വിവരാവകാശത്തിന്റെ ലക്ഷ്യമെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന രീതിയില്‍ വിവരാവകാശത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അംഗം അഡ്വ.ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ്റെ സിറ്റിങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് അംഗങ്ങളും സിറ്റിങ്ങുകള്‍ നടത്തുകയും ഉദ്യോഗസ്ഥ തലത്തിലും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല, സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനയും നടത്തുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളടക്കം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും വിവരാവകാശത്തിന്റെ പരിധിയില്‍ ആണെന്നും ഓഫീസുകളില്‍ നിന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഉടനടി ലഭ്യമാക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശം വഴി അവബോധമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കാനാകും. ഒരു പൊതു അധികാരി ലഭ്യമാകുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ബാധ്യസ്ഥനാണെന്നും കമീഷണർ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 12 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. സിറ്റിങില്‍ ഹാജരാകാത്ത കക്ഷികള്‍ക്ക് സമന്‍സയക്കും. 30 ദിവസത്തിനകം മറുപടി നല്‍കാത്ത കേസുകളില്‍ നടപടിയെടുക്കും.
തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജനറല്‍ ഡയറിയും എന്‍ട്രി ബുക്കും ആവശ്യപ്പെട്ടു ലഭിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഇതുവരെ മറുപടി നല്‍കാത്ത പരാതിയിലും പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പിപിആര്‍ ലൈസന്‍സിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട അപേക്ഷയിലും മറുപടി ലഭ്യമാക്കാത്തതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കമ്മീഷൻ നടപടിയെടുക്കും.
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…
എടപ്പാള്‍:എടപ്പാളിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.അടാട്ട്…
എടപ്പാള്‍:തവനൂർ കെ എം ജി യു പി എസ് വിദ്യാർത്ഥികൾ തവനൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ‘നാമ്പ് ‘ പച്ചക്കറി…