PONNANI
ഓപ്പറേഷൻ കുബേര: സി പി ഐ നേതാവ് അറസ്റ്റിൽ
പൊന്നാനി:ഓപ്പറേഷൻ കുബേരയിൽ സി പി ഐ മാറഞ്ചേരി ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. പുറങ് മാരമുറ്റം കുമ്പളത്ത് രാജനെ (51) ആണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പടപ്പ് എസ് ഐ വി ശ്രീനിയും സംഘവും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പണത്തിനു പുറമെ ചെക്ക് ലീഫ്, മുദ്രപത്രം, ആധാർ കാർഡ് കോപ്പികൾ, എന്നിവ രാജന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി. രാജനെ പോലീസ് കോടതിയിൽ ഹാജറാക്കി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും രാജനേ നീക്കിയതായി സിപിഐ പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി പി രാജൻ അറിയിച്ചു.