KERALA
ഓണാഘോഷ പരിപാടികൾ സെപ്തംബര്‍ മൂന്ന് മുതൽ

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്ന് മുതൽ ഒമ്പത് വരെ നടത്താൻ തീരുമാനിച്ചു.
ജില്ലാതലത്തിൽ ഡിടിപിസി ആഘോഷ പരിപാടികൾ നടത്തും. കുടുംബശ്രീ ജില്ലാ, സി ഡി എസ്, എ ഡി എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും.
കുടുംബശ്രീ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും.
ഓണത്തിന് ആവശ്യമായ വിഭവങ്ങൾ അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചു.
സപ്ലൈകോ ഓണ ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും.
ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
