Categories: EDAPPALLocal news

ഓണാഘോഷത്തിന് സമാപനം കുറിച്ച് പൂക്കരത്തറയിൽ ഗോലി കളി ടൂർണമെൻറ് സംഘടിപ്പിച്ചു

എടപ്പാൾ: പൂക്കരത്തറയിലെ യുവാക്കൾ ഇത്തവണ ഓണം ആഘോഷിച്ചത് ഗോലികളിയുടെ ആവേശത്തിൽ മുങ്ങിക്കൊണ്ടായിരുന്നു. ആർപ്പും വിളികളും നിറഞ്ഞ ജോലികളി ടൂർണമെന്റ് ആണ് ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. പൂക്കടത്തറ ടീം മേലോറമാണ് ടൂർണമെന്റിന് ചുക്കാൻ പിടിച്ചത്. പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നാല് നിരകളിലായി 10 കുഴികളും വശങ്ങളിൽ മൂന്ന് കുഴിയും നിർമ്മിച്ചാണ് കളിസ്ഥലം തയ്യാറാക്കിയത്. ആറുപേരടങ്ങുന്ന ഒരു ടീമിന് അഞ്ചു ഗോലികൾ വീതം നൽകും. ഇവ നിശ്ചിത അകലത്തിൽ നിന്ന് ഉരുട്ടി ഈ കുഴികളിൽ വീഴ്ത്തി ആദ്യം 5000 പോയിൻറ് നേടുന്നവരാണ് വിജയികൾ.
ആദ്യം കാണുന്ന ഒറ്റക്കുഴിയിൽ ഗോലി വീണാൽ 100 പോയിൻറ് ലഭിക്കും. രണ്ടാമതുള്ള രണ്ടിൽ ഏതെങ്കിലും കുഴികളിൽ ആണെങ്കിൽ 90 ,80 എന്നിങ്ങനെയും മൂന്നാമത് ഉള്ള മൂന്നിൽ ഏതെങ്കിലും കുഴികളിൽ ആണെങ്കിൽ 80, 60, 50 എന്നിങ്ങനെയുമാണ് പോയിൻറ്. നാലാമത് ഉള്ള നാലിൽ 10, 20, 30, 40 എന്നിങ്ങനെയും പോയിന്റുകൾ ഉണ്ട്. വശങ്ങളിലുള്ള മൂന്നു കോഴികളിൽ ഏതെങ്കിലും ആണ് ഗോലി ചാടിയതെങ്കിൽ മൈനസ് പോയിൻറ് ആണ് ലഭിക്കുക. എട്ടു ടീമുകളാണ് ഗോലികളി ടൂർണമെന്റിൽ പങ്കെടുത്തത്. എട്ടിൽ ആദ്യം 5000 എത്തുന്ന നാലു ടീമുകൾ സെമിയിലും പിന്നീട് രണ്ടു ടീം ഫൈനലിലും ഏറ്റുമുട്ടി. വിജയികൾക്ക് ട്രോഫികളും ഏറ്റവും കൂടുതൽ പോയിൻറ് ഉരുട്ടിയെടുത്തയാൾക്ക് പ്രത്യേക പുരസ്കാരവും നൽകി. ഗ്രാമപഞ്ചായത്ത് അംഗം ആസിഫ് പൂക്കരത്തറ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 3 മണിയോടെ ആരംഭിച്ച ടൂർണ്ണമെൻ്റിൽ ടീം മധുരൈ ജിഗർത്തണ്ട ഉടനീളം ആവേശം വാരിവിതറി. ടൂർണമെന്റ് കാണുന്നതിനായി നിരവധിപേർ കളി ആരംഭിച്ച അവസാനിക്കും വരെ പൂക്കറത്തറയിൽ നിലയുറപ്പിച്ചിരുന്നു

admin@edappalnews.com

Recent Posts

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ…

8 hours ago

നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണം – പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ

എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു.…

8 hours ago

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും.…

9 hours ago

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പീഡനപരാതി ; പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഹൈക്കോടതിയില്‍

കൊച്ചി : മലപ്പുറം മുന്‍ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പീഡനപരാതി ഉന്നയിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഹൈക്കോടതിയില്‍.…

9 hours ago

കുണ്ടുകടവ് പാലം; ജനങ്ങളെ ദുരിതത്തിലാക്കി പാലം കൊട്ടിയടക്കുന്നത് പുന:പരിശോധിക്കണം- മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി

മാറഞ്ചേരി: ചെറിയ വാഹനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കെ പാലം പണി പൂർണ്ണമായും പൂർത്തീകരിക്കും മുമ്പ് അപ്രോച്ച് റോഡ് പണിയുടെ…

10 hours ago

എടപ്പാൾ പൂക്കരത്തറ- കോലൊളമ്പ് റോഡിൽ മുസ്ലിം ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി വാഴനട്ട് പ്രതിഷേധിച്ചു

എടപ്പാൾ: കോലളമ്പ് പൂക്കറത്തറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാംഘട്ട സമരം റോഡിൽ…

10 hours ago