EDAPPALLocal news

ഓണാഘോഷത്തിന് സമാപനം കുറിച്ച് പൂക്കരത്തറയിൽ ഗോലി കളി ടൂർണമെൻറ് സംഘടിപ്പിച്ചു

എടപ്പാൾ: പൂക്കരത്തറയിലെ യുവാക്കൾ ഇത്തവണ ഓണം ആഘോഷിച്ചത് ഗോലികളിയുടെ ആവേശത്തിൽ മുങ്ങിക്കൊണ്ടായിരുന്നു. ആർപ്പും വിളികളും നിറഞ്ഞ ജോലികളി ടൂർണമെന്റ് ആണ് ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. പൂക്കടത്തറ ടീം മേലോറമാണ് ടൂർണമെന്റിന് ചുക്കാൻ പിടിച്ചത്. പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നാല് നിരകളിലായി 10 കുഴികളും വശങ്ങളിൽ മൂന്ന് കുഴിയും നിർമ്മിച്ചാണ് കളിസ്ഥലം തയ്യാറാക്കിയത്. ആറുപേരടങ്ങുന്ന ഒരു ടീമിന് അഞ്ചു ഗോലികൾ വീതം നൽകും. ഇവ നിശ്ചിത അകലത്തിൽ നിന്ന് ഉരുട്ടി ഈ കുഴികളിൽ വീഴ്ത്തി ആദ്യം 5000 പോയിൻറ് നേടുന്നവരാണ് വിജയികൾ.
ആദ്യം കാണുന്ന ഒറ്റക്കുഴിയിൽ ഗോലി വീണാൽ 100 പോയിൻറ് ലഭിക്കും. രണ്ടാമതുള്ള രണ്ടിൽ ഏതെങ്കിലും കുഴികളിൽ ആണെങ്കിൽ 90 ,80 എന്നിങ്ങനെയും മൂന്നാമത് ഉള്ള മൂന്നിൽ ഏതെങ്കിലും കുഴികളിൽ ആണെങ്കിൽ 80, 60, 50 എന്നിങ്ങനെയുമാണ് പോയിൻറ്. നാലാമത് ഉള്ള നാലിൽ 10, 20, 30, 40 എന്നിങ്ങനെയും പോയിന്റുകൾ ഉണ്ട്. വശങ്ങളിലുള്ള മൂന്നു കോഴികളിൽ ഏതെങ്കിലും ആണ് ഗോലി ചാടിയതെങ്കിൽ മൈനസ് പോയിൻറ് ആണ് ലഭിക്കുക. എട്ടു ടീമുകളാണ് ഗോലികളി ടൂർണമെന്റിൽ പങ്കെടുത്തത്. എട്ടിൽ ആദ്യം 5000 എത്തുന്ന നാലു ടീമുകൾ സെമിയിലും പിന്നീട് രണ്ടു ടീം ഫൈനലിലും ഏറ്റുമുട്ടി. വിജയികൾക്ക് ട്രോഫികളും ഏറ്റവും കൂടുതൽ പോയിൻറ് ഉരുട്ടിയെടുത്തയാൾക്ക് പ്രത്യേക പുരസ്കാരവും നൽകി. ഗ്രാമപഞ്ചായത്ത് അംഗം ആസിഫ് പൂക്കരത്തറ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 3 മണിയോടെ ആരംഭിച്ച ടൂർണ്ണമെൻ്റിൽ ടീം മധുരൈ ജിഗർത്തണ്ട ഉടനീളം ആവേശം വാരിവിതറി. ടൂർണമെന്റ് കാണുന്നതിനായി നിരവധിപേർ കളി ആരംഭിച്ച അവസാനിക്കും വരെ പൂക്കറത്തറയിൽ നിലയുറപ്പിച്ചിരുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button