എടപ്പാള്‍ : ഓണാഷോഷത്തോടനുബന്ധിച്ച് വ്യാജമദ്യം- മയക്കുമരുന്ന് എന്നിവ തടയുന്നതിന് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹരിച്ച് പ്രത്യേക പരിശോധന നടത്താന്‍ തവനൂര്‍ മണ്ഡലം തല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പഞ്ചാത്തുതല വിമുക്തി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. സ്‌കൂള്‍ പരിസരത്തുള്ള കടകളില്‍ രഹസ്യന്വേഷണം നടത്തുന്നതിനും തീരുമാനിച്ചു. കെ ടി ജലീല്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ധീന്‍ അധ്യക്ഷനായി. തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി സുബൈദ, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസന്‍, തിരൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ എം ജെ ജീജോ എന്നിവര്‍ സംസാരിച്ചു. പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു.