CHANGARAMKULAMLocal news
ഓണസമൃദ്ധി -2021 “കര്ഷകചന്തയുടെ” ഉത്ഘാടനം നിർവഹിച്ചു

ചങ്ങരംകുളം: കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണസമൃദ്ധി -2021 “കര്ഷകചന്തയുടെ” ഉത്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് ബഹു പ്രസിഡന്റ് ശ്രീ: K V ഷഹീർ നിർവഹിച്ചു, വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ,കൃഷി ഓഫീസർ T M സുരേഷ്,കുടുംബശ്രീ ചെയർപേഴ്സൺ അഞ്ജു, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പഴയ കെട്ടിടത്തിൽ 17.8 2021മുതൽ 20.8.2021 വരെ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിപണി പ്രവർത്തിക്കുക. ഹോർട്ടി കോർപ്പ് മുഖേനയും,കൃഷിഭവൻ നേരിട്ട് കർഷകരിൽ നിന്ന് സംഭരിച്ച പഴം – പച്ചക്കറികൾ മിതമായ നിരക്കിൽ വിപണിയിലൂടെ പൊതുജനങ്ങൾക്കായി വിൽപ്പന നടത്തുന്നതായിരിക്കും.
