Categories: MALAPPURAM

ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാര്‍ റിമാന്‍ഡില്‍

മലപ്പുറം :ബസ് ജീവനക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍.ബസ് ജീവനക്കാരായ സിജു (37), സുജീഷ് (36), മുഹമ്മദ് നിഷാദ് (28) എന്നിവരെയാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി റിമാന്‍ഡ് ചെയ്തത്.

ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ പൊന്മള മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്വീഫ് (49) ആണ് മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരില്‍ വെച്ചായിരുന്നു ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് ഓട്ടോയിലേക്ക് മൂന്ന് യാത്രക്കാര്‍ കയറിയിരുന്നു. പിന്നാലെയെത്തിയ ബസിലെ ജീവനക്കാര്‍ ഓട്ടോ തടഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. പരുക്കേറ്റ അബ്ദുള്‍ ലത്തീഫ് ചികിത്സ തേടാനായി ഓട്ടോ സ്വയം ഓടിച്ച്‌ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു.

Recent Posts

അസ്സബാഹ് കോളേജിൽ വെബിനാർ

വനിതാദിനത്തോടനുബന്ധിച്ച് അസ്സബാഹ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വെബിനാർ (08-03-25 ശനിയാഴ്ച) സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: മുഹമ്മദ്കോയ എം. എൻ.…

2 minutes ago

സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്ന് വിപത്തിനെതിരേ കൈകോർക്കാം

കുറ്റിപ്പുറം : പൂരനഗരിയിൽ ലഹരിവിരുദ്ധ സദസ്സൊരുക്കി ക്ഷേത്ര ഭരണസമിതി. ഞായറാഴ്ച ആരംഭിച്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് എക്സൈസ് വകുപ്പുമായി…

1 hour ago

കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു

കുറ്റിപ്പുറം : കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു. ഞായറാഴ്ച രാവിലെ 10.30-ന് ചെമ്പിക്കലിലാണ്…

2 hours ago

മൂന്ന് വര്‍ഷത്തില്‍ 65 ലക്ഷം രൂപയുടെ കടബാധ്യത; വരുത്തിവച്ചത് അമ്മയെന്ന് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസില്‍ പ്രതി അഫാന്റെ കുടുംബത്തിന് എങ്ങനെ 65 ലക്ഷം രൂപ കടം വന്നുവെന്ന് അന്വേഷിക്കാനൊരുങ്ങി പോലീസ്.2021ന്…

2 hours ago

ബിയ്യം കായലോരത്ത് ഹെൽത്ത് പാർക്ക് യാഥാർത്ഥ്യമായി.

മുൻ എം.പി ഇ.ടി മുഹമ്മദ് ബഷീറിൻ്റെ എം.പി ഫണ്ടിൽ നിന്നും 7.50 ലക്ഷം രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചത് പൊന്നാനി…

2 hours ago

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികളെ ആദരിച്ച് ആലംകോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത…

14 hours ago