ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സൗജന്യ നേത്ര പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

എടപ്പാൾ:ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വും എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയും സംയുക്തമായി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നേത്ര പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി. ഓട്ടോ – ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു.മലപ്പുറം ജില്ലാ സെക്രട്ടറി എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. റൈഹാൻ കണ്ണാശുപത്രി എം.ഡി. ഡോ :ടി.കെ.സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ഓട്ടോ-ടാക്സി തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. രോഗനിർണ്ണയത്തിനും ചികിത്സാ സഹായത്തിനും വേണ്ടി റൈഹാൻ കണ്ണാശുപത്രിയിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ ലഭ്യമാക്കുമെന്ന് റൈഹാൻ ഗ്രൂപ്പ് എം.ഡി. ഡോ: ടി.കെ.സലാഹുദ്ദീൻ പറഞ്ഞു. ഫാർമസി എച്ച്.ഒ.ഡി ടി.കെ.റഹീസുദ്ദീൻ, പി.ആർ.ഒ. കെ.എം.അൻഫാസ്, ഒപ്റ്റോമെട്രിസ്റ്റ് മുർഷിദ. മഹ്റൂഫ് നാസർ .സ്മിത.ഹസീന . അലി കടയിൽ എന്നിവർ പ്രസംഗിച്ചു.
