CHANGARAMKULAM
“ഓട്ടോഗ്രാഫ്” സൗഹൃദ സംഗമം നടത്തി
ചങ്ങരംകുളം: കോക്കൂർ ഗവ.ഹൈസ്ക്കൂൾ 1981-82 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം “ഓട്ടോഗ്രാഫ്” ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ സി.വി ഹുസൈൻ അധ്യക്ഷനായിരുന്നു. കെ.വി മുഹമ്മദ്, സി.എസ് മോഹൻ ദാസ്, എം.എം വീരാൻ കോയ, പി.കെ വിജയൻ, പി.പി രാജൻ, പിടിഎ പ്രസിഡണ്ട് പി.പി സക്കീർ, പി.എ മൂസ, പി.ഐ മുഹമ്മദുകുട്ടി, എന്നിവർ സംസാരിച്ചു.ഗുരുവന്ദനം, സൗഹൃദ സദസ്സ്, ഗസൽ, എന്നിവയും അരങ്ങേറി. എം.കെ നസീർ സ്വാഗതവും, കെ.വി ഹമീദ് നന്ദിയും പറഞ്ഞു.