ഓംബുഡ്സ്മാൻ രാഷ്ട്രീയ പ്രേരിത പരാമർശം നിയമപരമായി നേരിടും; യുഡിഎഫ്
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രേരിതമായി ഉയർന്ന പരാതിയിലെ ഓംബുഡ്സ്മാൻ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് യു.ഡി.എഫ്.പത്രക്കുറിപ്പില്‍ അറിയിച്ചു
കരാർ ജീവനക്കാരുടെയും,സ്ഥിരം ജീവനക്കാരുടെയും പേരിൽ മാത്രമാണ് ഓംബുഡ്സ്മേന് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. ഗുണഭോക്താക്കളിൽ നിന്നും പലിശ സഹിതം തിരിച്ച് പിടിക്കാനും പറഞ്ഞിട്ടുണ്ട്.അതേ സമയം ഈ വിധിക്കെതിരെ അപ്പീൽ നൽകാനും അവസരം കൊടുത്തിട്ടുണ്ട്. മെമ്പർമാർക്കെതിരെ നടപടി വന്നിട്ടില്ല. ചില സൂചന പരാമർശം മാത്രമാണുള്ളത്.അവർ ആരും ഒരു ആനുകൂല്യത്തിനും അപേക്ഷിച്ചിട്ടില്ല. അതെ സമയം എൽ.ഡി.എഫ്. മെമ്പർമാരും പരാതിക്കാരിൽ ചിലരും ഇത്തരം ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയത് സംബന്ധിച്ച് യു.ഡി.എഫ്. ഓംബുഡ്സ്മേന് ഇതിനകം പരാതി നൽകിയിട്ടുമുണ്ട്. ഭരണ സമിതി യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചതിൽ ഒന്നോ രണ്ടോ മെമ്പർമാർക്ക് മാത്രം ഉത്തരവാദിത്വം പറയുന്നത് വിരോധാഭാസമാണ്. നാമമാത്ര കർഷകനും, ബി. പി .എല്‍. കുടുംബിനിക്കും ആനുകൂല്യത്തിന് അർഹതയുണ്ടന്ന് മനസ്സിലാക്കിയാണ് ജീവനക്കാർ ഇവർക്ക് സാക്ഷ്യ പത്രം നൽകിയിട്ടുള്ളത്. . നിലവിലുള്ള കറൻ്റ് കണക്ഷനുളള കെട്ടിടം പൊളിച്ച് പുതിയത് നിർമിച്ചതിന് ശേഷം പഴയ കണക്ഷൻ പുനഃസ്ഥാപിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്. ആനുകൂല്യം വാങ്ങി നിർമ്മിക്കാതിരിക്കുക യോ,കുറവ് നിർമ്മിക്കുക യൊ ചെയ്യുന്നതാണ് അഴിമതി.എന്നാല്‍ ഇവിടെ കൂടുതൽ ഉണ്ടാക്കിയതാണ് ഇവിടെ അപരാധമായത്.
തികച്ചും ബോധപൂർവമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.