ഒളമ്പക്കടവ് പാലം നിർമ്മാണം;കമ്പികൾ തുരുമ്പ് പിടിച്ചു നശിക്കുന്നു- നടപടി ഉണ്ടാവണമെന്ന് മുസ്ലിം ലീഗ്


എടപ്പാൾ: കോലളമ്പ് മേഖലയിലെ കൃഷിക്കാർക്കും യാത്രക്കാർക്കും ഏറെ ഉപകാരപ്രഥമായ കോലളമ്പ് ഒളമ്പക്കടവ് പാലത്തിൻ്റെ തറക്കല്ലിടൽ കർമ്മം ആഘോഷപൂർവ്വം ആരംഭിച്ചു രണ്ട് വർഷത്തിനകം പാലം പണി പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് സ്ഥലം എം എൽ എ യും കൂടിയായ മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു,എന്നാൽ പാലത്തിൻ്റെ ഫില്ലറിൻ്റെ പണി വരെ പൂർത്തിയാകാത്തതിനാൽ കമ്പികൾ വെയിലും മഴയും കൊണ്ട് തുരുമ്പ് പിടിച്ചു നശിച്ചു കൊണ്ടിരിക്കുന്നതിൽ നടപടി ഉണ്ടാവണമെന്ന് പൂക്കരത്തറമേഖല മുസ്ലിം ലീഗ് യോഗം ആവശ്യപ്പെട്ടു.
എൻ അബൂബക്കർ അദ്ധക്ഷത വഹിച്ചു.
കെ എം ബഷീർ മൗലവി ഉദ്ഘാടനം ചെയ്തു.
കെ പി മുഹമ്മദാലി ഹാജി,പി ടി റഷീദ്,ഹാരിസ് തൊഴുത്തിങ്ങൽ,ഷാഫി തൊഴുത്തിങ്ങൽ പി വി അബ്ബാസ് മൗലവി,ഇബ്രാഹിം മൗലവി,എം പി എം ബഷീർ,എം വി ഹസ്സൻ,എൻ പി കമ്മുകുട്ടി,ബഷീർചസ്റ്റർ,എം മൊയ്തീൻ കുട്ടി മാസ്റ്റർ,മുഹമ്മ തു് പുറങ്ങി പാട്ട്, കെ വി സൈനദ്ദീൻ എന്നിവർ പ്രസംഗിച്ചും.
