EDAPPAL

ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതി’വിജിലൻസ് അന്വേഷണം വേണമെന്ന് ബിജെപി

എടപ്പാള്‍:ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്.സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.2020ൽ ആണ് 26 കോടി 84 ലക്ഷം രൂപക്ക് പാലത്തിന്റെ നിര്‍മാണത്തിന് ടെൻഡർ നൽകിയത്‌.12 കോടി രൂപ കരാറുകാരന് നൽകുകയും ചെയ്തു.പില്ലറുകൾ വാർത്ത് പണി നിർത്തിവെച്ചതിനു ശേഷം 2023 ൽ പദ്ധതി വിഹിതം 42 കോടി രൂപയായി വീണ്ടും വർദ്ധിപ്പിച്ചു.നിലവിൽ 48 കോടി 84 ലക്ഷം രൂപയാണ് പാലത്തിന്റെ പ്രവൃത്തിക്ക് ടെൻഡർ ഇല്ലാതെ ഊരാളികൾ സൊസൈറ്റിക്ക് നൽകിയിട്ടുള്ളത്മൊത്തം 60 കോടിയിൽപരം രൂപയാണ് 1200 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിനു വേണ്ടി ഖജനാവിൽ നിന്ന് നൽകുന്നത്. ഇതിൽ വലിയ അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.കെടി ജലീൽ എംഎൽഎയുടെ നേതൃത്വത്തിലാണ്‌ അഴിമതി നടന്നതെന്നും ആരോപിച്ചു, ഒച്ചിന്റെ വേഗതയിലാണ് പ്രവൃത്തി തുടരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി തീർക്കുകയും, അഴിമതിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം, പഴയ കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും പഴയകരാറിലും പുതിയ കരാറിലും അഴിമതി നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു് പഴയ കരാറുകാരിൽ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കുകയും പഴയ കരാറുകാരനെ കരിമ്പട്ടിയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ബിജെപി നേതാവ് കെ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.പ്രതിഷേധ പരിപാടിയിൽ വിവേകാനന്ദൻ കോലത്ത് അധ്യക്ഷത വഹിച്ചു.തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി എം നടരാജൻ, ജയൻ കോലളമ്പ്, ബാബു കോലളമ്പ്, എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button