EDAPPAL
ഒറ്റ വിരലിൽ പിയാനോ വായിച്ച് വിസ്മയം തീർക്കുകയാണ് എറവറംകുന്ന് സ്വദേശിയായ ഷാഹിർ.

എടപ്പാൾ: പരിമിതികളെ അതിജീവിച്ച് കീ ബോർഡിൽ വിസ്മയം തീർക്കുകയാണ് എറവറംകുന്ന് തെക്കത്തുവളപ്പിൽ സൈദ് സുബൈദ ദമ്പതികളുടെ മകൻ ഷാഹിർ. ആറാം വയസ്സിൽ പിതാവ് ഡി പാട്ടമായി വാങ്ങിയ ചെറിയ പിയാനോയിൽ നിന്ന് തുടക്കംകുറിച്ചാണ് ഈ രംഗത്തേക്കുള്ള കടന്നുവരവ്. ഇതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ച തോടെ പിതാവ് നല്ലൊരു പിയാനോ തന്നെ വാങ്ങി നൽകി.
പിന്നെ അങ്ങോട്ട് ഇതിന്നോട് തന്നെ കൂട്ട്.
ഇന്ന് ഹിന്ദി തമിഴ് മലയാളം സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും വിപ്ലവഗാനങ്ങളും അടക്കം നിരവധി ഗാനങ്ങൾ പിയാനോയിൽ വായിച്ച് എടുക്കും. നിരവധി വേദികളിൽ കഴിവുകൾ പ്രകടിപ്പിച്ച് സമ്മാനങ്ങൾ നേടി കഴിഞ്ഞു ഈ ഭിന്നശേഷിക്കാരൻ.
ഇനി ഏതെങ്കിലും ഒരു ചാനലിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കണം ഇതിനായി അവസരത്തിന് കാത്തിരിക്കുകയാണ്.
കുടുംബവും സുഹൃത്തുക്കളും തരുന്ന പിന്തുണയാണ്
തന്റെ ശക്തിയെന്നും പറയുന്നു
