Local newsPONNANI
ഇൻസ്റ്റഗ്രാം വഴി വിദ്യാർഥിനിയെ അപമാനിച്ച യുവാവ് പൊന്നാനി പോലീസിന്റെ പിടിയിൽ
പൊന്നാനി: എൻജിനീയറിങ് വിദ്യാർഥിയായ 19കാരിയെ ഇൻസ്റ്റഗ്രാം വഴി അപമാനിച്ച കേസിൽ കോഴിക്കോട് കക്കോടി സ്വദേശി പേരാറ്റിൽ ഹൗസിൽ ആദർശ് (25) അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി അവരുടെ കൂട്ടുകാരികൾക്ക് അയച്ചുകൊടുക്കുകയായിരുന്നു.
കോളജിൽ പോകാൻ കഴിയാത്ത സാഹചര്യമായതോടെ പെൺകുട്ടി പൊന്നാനി പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ജോലിക്കാരനായ ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.