പെരുമ്പിലാവ്
ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു

പെരുമ്പിലാവ്:ഒറ്റപ്പിലാവിൽ ഷിഫ്റ്റ്കാറും കോളിസ് വാനും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.ചാലിശ്ശേരി ആലിക്കര സ്വദേശികളായ പട്ടുകുളങ്ങര അബ്ദുള്ള (39)മുഹ്സിന(29)മുഹമ്മദ് ഹമാസ് (7)മുണ്ടമ്പിലാക്കൽഷീഷാൻ (14)ഷഹൻഷാ(9)കോട്ടോൽ സ്വദേശി ചരൽപീടികയിൽവലീദ്(11)കോഴിക്കോട് തോന്നിയിൽ വീട്ടിൽ അജിത്ത് രാജ്(31)എന്നിവർക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.ഇരു ദിശയിൽ നിന്നും വന്നിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു പരിക്കേറ്റവരെ നാട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു
