Local newsPONNANI
പൊന്നാനിയിൽ വൺവേ സമ്പ്രദായം നടപ്പിലാക്കുന്നു;വെള്ളി, ശനി, ഞായർ, മറ്റു അവധി ദിവസങ്ങളിലും

പൊന്നാനി: വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധിദിവസങ്ങളിലും പൊന്നാനിയിൽ ഇനി വൈകിട്ട് മൂന്നു മണി മുതൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തും. പൊന്നാനി നഗരസഭ ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
അവധിദിവസങ്ങളിൽ ബീച്ച് കാണാൻ വരുന്ന സന്ദർശകരുടെ തിരക്ക് മൂലം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കുന്നതിനായാന് വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും വൈകിട്ട് മൂന്നു മണി മുതൽ വൺവേ സമ്പ്രദായം നടപ്പിലാക്കുന്നത്. ബീച്ചിൽ നിന്ന് തിരിച്ചു വരുന്ന വാഹനങ്ങൾക്ക് കോടതിപ്പടിയിൽ നിന്ന് ബസ്റ്റാൻഡ് വഴി മാത്രമായിരിക്കും ഇനി യാത്ര.
