EDAPPALLocal news

ദേശീയ ഡോക്ടേഴ്സ് ദിനം;എടപ്പാൾ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഡോ.കെ.രവീന്ദ്രനെ ആദരിച്ചു

എടപ്പാൾ: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ എടപ്പാൾ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഡോ.കെ.രവീന്ദ്രനെ ആദരിച്ചു. രണ്ട് ദശാബ്ദത്തോളമായി എടപ്പാൾ ഹോസ്പ്പിറ്റലിലും ഇപ്പോൾ ശുകപുരം ഹോസ്പിറ്റലിലും ആർ എം ഒ ആയി ജോലി ചെയ്ത് വരികയാണ് രവീന്ദ്രൻ ഡോക്ടർ.എല്ലാ ഞായറാഴ്ചകളിലും പാലിയേറ്റീവ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർ ആര് വിളിച്ചാലും വീട്ടിൽ ഓടിയെത്തുന്ന സ്വഭാവക്കാരനായതിനാൽ ഏറെ ജനപ്രിയനാണ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം എടപ്പാൾ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ടി.എം അജിത് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്ങിൽ മജീദ് പൊന്നാടയണിയിച്ച് സംസാരിച്ചു. ഡോ. പുഷ്പാകരൻ മെമെൻ്റൊ നല്കി. സോൺ ചെയർമാൻ അഷ്റഫ് പവ്വർ സ്റ്റോൺ, മുൻ പ്രസിഡൻ്റ് എം.ഗോപിനാഥൻ, സനിൽകുമാർ കൊട്ടാരത്തിൽ, അരുൾ ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു.
SRM Hall ൽ വെച്ച് ചേർന്ന പരിപാടിക്ക് ശിവറാം, സുധൻ, വേലായുധൻ, ഗോകുൽദാസ് ,രഘു ,അനിൽ എന്നിവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button