KERALA
വാരാന്ത്യ നിയന്ത്രണം ഉള്‍പ്പെടെ പരിഗണനയില്‍; കൊവിഡ് അവലോകന യോഗം നാളെ.
തിരുവനന്തപുരം: കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്.
സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി.