ഒരുക്കങ്ങൾ പൂർത്തിയായി; ഇടപ്പാളയം പ്രീമിയർ ലീഗ് ഞായറാഴ്ച
ഇടപ്പാളയം പ്രീമിയർ ലീഗിന്റെ ഫിക്സചർ നിർണയം പൂർത്തിയായി. ജെ കെ ഗ്രൂപ്പ് എഫ്സിയും ട്യൂഡോ മാർട്ട് എഫ്സിയും തമ്മിലാണ് ആദ്യ മത്സരം.
കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്ന ഫിക്സചർ നിർണയത്തിന് കെഫ പ്രതിനിധികളായ ആദം അലി,സജിത്ത് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
ലീഗ് കം നോക്ക്ഔട്ട് അടിസ്ഥാനത്തിൽ യു എ ഇ യിലെ മികച്ച ടീമുകളെ അണി നിരത്തി സംഘടിപ്പിക്കുന്ന ഇടപ്പാളയം പ്രിമിയർ ലീഗ് മികവുറ്റ മത്സരങ്ങൾക്ക് വേദിയാകുമെന്ന് ഇ പി എൽ ചെയർമാൻ ഫക്രുദ്ധീൻ കഴുങ്കിൽ അഭിപ്രായപ്പെട്ടു.
ദുബായ് മിർദിഫിലുള്ള ഗ്രീൻ സോൺ സ്റ്റേഡിയത്തിൽ ഉച്ച തിരിഞ്ഞ് 2.30 ന് മത്സരങ്ങൾ ആരംഭിക്കും.
കൺവീനർ യൂനുസ് വട്ടംകുളം, ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജാഫർ ശുകപുരം, സെക്രട്ടറി കാഞ്ചേരി മജീദ്, വൈസ് പ്രസിഡന്റ് അസീസ് കെ പി, ബഷീർ കെ ടി എസ്, ഇവന്റ് ഇൻ ചാർജ് മുബാറക്,മീഡിയ കോ ഓർഡിനേറ്റർ ഉദയകുമാർ തലമുണ്ട എന്നിവർ സംസാരിച്ചു.