മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളിലായി 20കാരനും 36കാരനും തൂങ്ങിമരിച്ചു. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടക്കര താഴെ ഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകന്‍ ശ്രീജിന്‍ ആണ് തന്‍റെ മുറിയില്‍ തൂങ്ങി മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ എടക്കര ഏറനാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്റര്‍ലോക് തൊഴിലാളിയാണ്. മാതാവ് : ശ്രീദേവി. സഹോദരങ്ങള്‍: ശ്രീജിത്ത്. ശ്രീലേഖ. എടക്കര എസ്‌ഐ കെ അബൂബക്കര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഏരഞ്ഞിമങ്ങാട് പണപ്പൊയില്‍ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പൂക്കോട്ടൂര്‍ വെള്ളൂര്‍ ചെറുക്കാപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ അനൂപ് (36) വാടക ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. പുല്ലാനൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണര്‍ന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : പ്രമീള. ഭാര്യ : പ്രജിത. സഹോദരന്‍ : ബിനൂപ്. എസ്‌ഐ പി കെ ഖമറുസ്സമാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി…
യു. എ. ഇ ലേ നെല്ലിശ്ശേരി പ്രവാസികളുടെ സൗഹൃദം നെല്ലിശ്ശേരി പ്രവാസി കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു 14/03/2025 nu…
ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി…
‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച…
എടപ്പാള്‍:ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വെങ്ങശ്ശേരിക്കാവ് മഹോത്സവം ഇന്ന് നടക്കും.ഞായറാഴ്ച നടക്കുന്ന പൂരം പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്.പുലർച്ചെ മുതൽ തന്നെ കാവിൽ ഭക്തരുടെ…
കണ്ണൂർ : ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്.ഇരിട്ടി എം…