EDAPPALLocal news
എടപ്പാൾ മേൽപ്പാലം; ബീമുകൾ കൂട്ടിച്ചേർത്തുള്ള കോൺക്രീറ്റ് ആരംഭിച്ചു


എടപ്പാൾ: മേൽപ്പാലത്തിൻ്റെ
ബീമുകൾ കൂട്ടിച്ചേർത്തുള്ള കോൺക്രീറ്റ് ആരംഭിച്ചു.
എടപ്പാൾ തൃശ്ശൂർ റോഡിലാണ്
തുടക്കം കുറിച്ചത്.
മൂന്ന് ബീമുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള
കോൺക്രീറ്റാണ് ആരംഭിച്ചിരിക്കുന്നത്. പണി വേഗത്തിൽ പൂർത്തീകരിച്ച്
ഗതാഗതത്തിന് തുറന്ന് കൊടുക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

ഫെബ്രുവരിൽ തന്നെ പൂർത്തീകരിച്ച് മാർച്ച് പകുതിയാകുമ്പോഴേക്കും
ഗതാഗത്തിന് തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് മന്ത്രി കെ ടി ജലീൽ സൂചിപ്പിച്ചു.

