Categories: EDAPPAL

ഐസറില്‍ പ്രവേശനം നേടിയ അല്‍ഗയെ വീട്ടിലെത്തി അനുമോദിച്ച് മന്ത്രി രാധാകൃഷ്ണന്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220905-WA0040-1-526x1024&period;jpg" alt&equals;"" class&equals;"wp-image-24961"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചാലക്കുടി&colon; രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ &lpar;ഐസര്‍&rpar; ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥി അല്‍ഗ ദുര്യോധനനെ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ രണ്ടുകൈ ട്രൈബല്‍ കോളനിയിലെ വീട്ടിലെത്തി അനുമോദിച്ചു&period; സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ&comma; ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മികച്ച റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായ ഐസറില്‍ പ്രവേശനം നേടിയ അല്‍ഗ നാടിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു&period; പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്ത് നല്‍കിവരുന്ന പിന്തുണയുടെ ഫലമാണ് അല്‍ഗ ഉള്‍പ്പെടെയുള്ളവരുടെ വിജയം&period; ആ നേട്ടങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന് സമൂഹം ഒന്നാകെ കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു&period; ഐസറില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായി അല്‍ഗ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു&period; സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസ പ്രോല്‍സാഹനസമ്മാനമായ സ്വര്‍ണപ്പതക്കം മന്ത്രി അല്‍ഗയ്ക്ക് കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കി ഐസറില്‍ പ്രവേശനം നേടിയ അല്‍ഗ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു&period; അല്‍ഗയുടെ പഠനത്തിന് ആവശ്യമായ സഹായവും പിന്തുണയും നല്‍കിയ പട്ടികവര്‍ഗ വകുപ്പിനും ജില്ലാ ഭരണത്തിനും അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് ഈ നേട്ടമെന്നും എംഎല്‍എ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോവിഡ് ബാധിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം അല്‍ഗയ്ക്ക് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിവരം പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അറിയുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു&period; ഉടന്‍ ഐഐടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഐഐടി ബോര്‍ഡ് തീരുമാനമായതിനാല്‍ പരീക്ഷ എഴുതാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്&period; പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചപ്പോഴേക്കും ആദ്യപരീക്ഷ കഴിയാറായിരുന്നു&period; അടുത്ത വര്‍ഷം പ്രിലിമിനറി പരീക്ഷ എഴുതാതെ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ അല്‍ഗയെ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാല്‍ ഒരുവര്‍ഷം കൂടി എന്‍ട്രസ് കോച്ചിംഗ് നേടി വീണ്ടും പരീക്ഷ എഴുതാമെന്നായിരുന്നു അല്‍ഗയുടെ നിലപാട്&period; ഇതനുസരിച്ച് പാലായിലെ കോച്ചിംഗ് സെന്ററില്‍ സീറ്റ് തരപ്പെടുത്തുകയും മന്ത്രി ഇടപെട്ട് വകുപ്പില്‍നിന്ന് പഠനത്തിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു&period; അച്ഛന്റെ മരണം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഐസര്‍ പ്രവേശനപ്പരീക്ഷയില്‍ മികച്ച വിജയം നേടിയ അല്‍ഗ മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമാണെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താന്‍ മികച്ച ഒരു കോളേജില്‍ പഠിക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് അല്‍ഗ പറഞ്ഞു&period; പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നില്‍ക്കുകയും സഹായവും പിന്തുണയും നല്‍കുകയും ചെയ്ത എല്ലാവരോടും അതിയായ നന്ദിയും കടപ്പാടും ഉണ്ടെന്നും അല്‍ഗ പറഞ്ഞു&period; അഖിലേന്ത്യാതലത്തില്‍ എസ്ടി വിഭാഗത്തില്‍ 158-ാം റാങ്കോടെയാണ് അല്‍ഗ ഐസറിലെ ബിഎസ്- എംഎസ് കോഴ്‌സിന് പ്രവേശനം നേടിയത്&period;<br>കൊടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി&comma; ബ്ലോക്ക് പഞ്ചായത്തംഗം സി വി ആന്റണി&comma; ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം ഷമീന&comma; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സവിത പി ജോയ് തുടങ്ങിയവരും സന്നിഹിതരായിരുന്നു&period;<br>ജിഷയാണ് അല്‍ഗയുടെ അമ്മ&period; അനുജത്തി അല്‍ഗിത&comma; അനുജന്‍ ആദിദേവ് കൃഷ്ണ&comma; വല്യച്ഛന്‍ പുഷ്പന്‍&comma; അമ്മൂമ്മ ലക്ഷ്മി എന്നിവരും കൂടെയുണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

6 hours ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

6 hours ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

7 hours ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

7 hours ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

7 hours ago

പൊന്നാനി കപ്പൽ നിർമാണ കേന്ദ്രം ഓഗസ്റ്റിൽ പ്രവർത്തന സജ്ജമാകും; ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങും

പൊന്നാനി: തുറമുഖ വികസന ചരിത്രത്തിൽ നാഴികക്കല്ലായി കപ്പൽ നിർമാണ കേന്ദ്രം അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകും. പൊന്നാനിയിൽ നിർമിക്കുന്ന ആദ്യ…

7 hours ago