ഐഡിയൽ മോണ്ടിസോറി ആന്വൽ സ്പോർട്സ് മീറ്റ്
എടപ്പാൾ:കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ സ്കൂളിലെ മോണ്ടി സോറി,പ്രൈമറി മോണ്ടിസ്റ്റോറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ വാർഷിക സ്പോർട്സ് മീറ്റ് ആവേശകരമായി.
മോണ്ടിസോറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കും പ്രൈമറി മോണ്ടിസോറി ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമായാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. വിവിധ കായിക മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കായിക മികവും, കഴിവുകളും ഐക്യവും പ്രകടിപ്പിക്കുന്ന ഒരു മനോഹര വേദിയായി മാറി കായിക മൽസരങ്ങൾ .
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സെന്തിൽ കുമരൻ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഐഡിയൽ പ്രൈമറി മോണ്ടിസോറി സ്കൂൾ ഹെഡ്മിസ്ട്രസ് സുപ്രിയ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സീനിയർ പ്രിൻസിപ്പൽ ഡോ: ഫിറോസ് , മോണ്ടിസോറി എച്ച് എം ബിന്ദു പ്രകാശ് എന്നിവർ
വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കൺവീനർമാരായ കെ ദിവ്യ, പിഎം ശ്രീകല, സുജിത ,അൻവർ വെള്ളാഞ്ചേരി ഷാജഹാൻ പുറങ്ങ്, ഷംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.