ഐഡിയൽ ഖുർആൻ ടാലന്റ് ഫെസ്റ്റ്:വിജയികളെ ആദരിച്ചു.
എടപ്പാൾ :കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിലെ അറബിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖുർആൻ ടാലന്റ് ഫെസ്റ്റ് (സീസൺ 3 )
ഗ്രാൻഡ് ഫിനാലെ
പ്രോഗ്രാമിലെ വിജയികളെ ഉപഹാരവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
വിദ്യാർത്ഥികളിൽ ഖുർആൻ പാരായണത്തോടുള്ള താൽപ്പര്യം വളർത്തുക, ശരിയായ ഉച്ചാരണം, രീതി, ശൈലി എന്നിവയിൽ അവരെ പ്രാവീണ്യരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ മത്സരത്തിൽ മോണ്ടിസോറി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിഭാഗങ്ങളിൽ 150 ൽ പരം വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു.
ഓരോ ക്ലാസിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ചവരെ തിരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും ഒരു ആൺകുട്ടിക്ക് ഖുർആൻ കിംഗ്, ഒരു പെൺകുട്ടിക്ക് ഖുർആൻ ക്വീൻ എന്നീ പുരസ്കാരങ്ങളും നൽകി. ഇതിനു പുറമെ മൂന്ന് വിദ്യാർത്ഥികൾക്ക് റണ്ണേഴ്സ് അപ്പ് എന്ന ബഹുമതിയും ലഭിച്ചു.
ഇരിമ്പിളിയം ഐഡിയൽ ഇന്റർനാഷണൽ സ്കൂൾ മാനേജർ ഉമ്മർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഡിയൽ ട്രസ്റ്റ് ചെയർമാൻ കെ കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മാനേജർ മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി. അറബിക് വിഭാഗം മേധാവി മുഹമ്മദ് ഹനീഫ, വി മൊയ്തു, വിവി ഷംസുദ്ദീൻ, അൻവർ വെള്ളാഞ്ചേരി, ഹാഫിസ് മുസ്തഫ, ഷാജഹാൻ പുറങ്ങ്, കെ മുബാറക് എന്നിവർ പ്രസംഗിച്ചു.