ഐഡിയൽ കിഡ്സ് അത്ലറ്റിക് ഫെസ്റ്റിന് പ്രൗഡോജ്ജ്വല തുടക്കം.
എടപ്പാൾ: ഐഡിയൽ സ്കൂളിലെ നാലാമത് കിഡ്‌സ് അത്ലറ്റിക് ഫെസ്റ്റിന് പ്രൗഡോജ്ജ്വല തുടക്കമായി.
ഐഡിയൽ മോണ്ടിസോറി സ്കൂളിലെ മോൺ 2 വിഭാഗത്തിലെ മുന്നുറിൽ പരം കൊച്ചു മിടുക്കരാണ് വർണ്ണാഭമായി അലങ്കരിച്ച ഐഡിയൽ സ്റ്റേഡിയത്തിൽ ശിശു സൗഹ്യദ കായിക മൽസരങ്ങളിൽ മാറ്റുരച്ചത്.
സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ തുടർച്ചയായി നാല് തവണ സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയതോടൊപ്പം കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് മീറ്റിലും ചാമ്പ്യൻ സ്കൂൾ പട്ടംനേടിയ ഐഡിയൽ കടകശ്ശേരി കായിക വിദ്യാഭ്യാസത്തിലൂടെ താരങ്ങളെ വാർത്തെടുക്കുന്നതിന്റെ നേർക്കാഴ്ചയായി മൽസരങ്ങൾ .
വേൾഡ് അത്ലറ്റിക്‌സ് ഫെഡറേഷൻ പ്രൈമറി തലത്തിലെ കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ശിശു സൗഹൃദ കരിക്കുലമാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്.
കുട്ടികളുടെകായിക അഭിരുചി വളർത്തുനതിനും അച്ചടക്കവും ലക്ഷ്യബോധവും വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ ശാരിരിക-മാനസിക ആരോഗ്യം പരിപാലിച്ച് അവരെ സദാ ഊർജ്ജ്വസ്വലരാക്കുനതിനുമായാണ് കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് നടത്തുന്നത്.
ലില്ലി പോണ്ട് , സ്പ്രിന്റ് ഹർഡിൽസ് . എന്റു റൺസ് ,
ഫോർമുല വൺ, എന്നിങ്ങനെ നാല് ഈവന്റുകളിലാണ് മൽസരം . ഇവയിൽ ഫോർമുല വൺ എന്ന ഇവന്റിൻ തന്നെ മങ്കി വാക്ക്, ഡ്രം പാസിംഗ്, വിന്റോ വാൾ, സ്ലൈഡിംഗ് ജംബിംഗ് വാട്ടർ, ടണൽ , ഹർഡിൽസ് ജംബിംഗ് വാട്ടർ എന്നിങ്ങനെ
ആറ് ഇനങ്ങൾ അടങ്ങിയതാണ്. ഇത്തരം ശിശു സൗഹ്യദ മൽസര ഇനങ്ങളിൽ 20 പേർ അടങ്ങുന്ന ടീമുകളായി മൽസരങ്ങൾ നടക്കുന്നത്.
ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന വിദ്യാർത്ഥികളുടെ പരേഡ്, ഒളിംബിക് ടോർച്ച്, സൂംബാ ഡാൻസ് തുടങ്ങിയപരിപാടികൾ നടന്നു.
രണ്ട് ദിവസങ്ങളിലായി വൈകീട്ട് 5 മണി മുതൽ രാത്രി 9 മണിവരെ നടക്കുന്ന ഫെസ്റ്റ് 14 ന് ശനി യാഴ്ചസമാപിക്കും.
ഫെസ്റ്റിന്റെ വിജയത്തിനായി ഫ്ലഡ് ലൈറ്റ്, എൽ ഇ ഡി വാൾ, ഗാലറി, കായിക വാർത്തകളും ഫോട്ടോകളുമടങ്ങിയ പ്രദർശനഹാൾ,ഫുഡ് കോർട്ട്, തുടങിയ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഐഡിയൽ ട്രസ്റ്റ് സെകട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച ചടങ്ങിൽട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു.
മാനേജറും ഐഡിയൽ സ്ഥാപനങ്ങളുടെ സിഇഒ യുമായ മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി
മോണ്ടിസോറി എച്ച് എം ബിന്ദു പ്രകാശ്, കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത്, ജനറൽ കൺവീനർ എസ് സുധീഷ് , സീനിയർ പ്രിൻസിപ്പാൾ ഡോ: ഫിറോസ് , സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ഷാജഹാൻ പുറങ്ങ്, വിജയാനന്ദ്,
ഇ തസ്നി, ഹാരിസ് റഹ്മാൻ , മെഹ്റൂസ് ബീവി, . വി മൊയ്തു, അഭിലാഷ് ശങ്കർ , തുടങ്ങിയവർ സംസാരിച്ചു.