ഐഡിയൽ കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് 13-14 തിയ്യതികളിൽ.
എടപ്പാൾ: സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് മീറ്റിൽ തുടർച്ചയായി നാല് തവണ സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയതോടൊപ്പംകഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് മീറ്റിലും ചാമ്പ്യൻ സ്കൂൾ പട്ടംനേടിയ കടകശ്ശേരി ഐഡിയൽ സ്കൂളിലെ നാലാമത് കിഡ്‌സ് അത്ലറ്റിക് ഫെസ്റ്റ് ഫെബ്രുവരി 13 (വെള്ളി) 14 (ശനി) എന്നീ ദിവസങ്ങളിൽ കടകശ്ശേരി ഐഡിയൽ സ്റ്റേഡിയത്തിൽ നടക്കും
വേൾഡ് അത്ലറ്റിക്‌സ് ഫെഡറേഷൻ പ്രൈമറി തലത്തിലെ കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ശിശു സൗഹൃദ കരിക്കുലമാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്.
കുട്ടികളുടെകായിക അഭിരുചി വളർത്തുനതിനും അച്ചടക്കവും ലക്ഷ്യബോധവും വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ ശാരിരിക-മാനസിക ആരോഗ്യം പരിപാലിച്ച് അവരെ സദാ ഊർജ്ജ്വസ്വലരാക്കുനതിനുമായാണ് കിഡ്സ് അത്ലറ്റിക് ഫെസ്റ്റ് നടത്തുന്നത്.
രണ്ട് ദിവസങ്ങളിലായി വൈകീട്ട് 5 മണി മുതൽ രാത്രി 9 മണിവരെ
മോണ്ടിസോറി, പ്രൈമറി മോണ്ടിസോറി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന അത്‌ലറ്റിക് ഫെസ്റ്റിൽ 600 ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഹൃഷികേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിൽ
ഫോർമുല വൺ, സ്പ്രിന്റ് ഹർഡിൽസ് . ലില്ലിപോണ്ട്
വാട്ടർ റൺ, മങ്കി ബ്രിഡ്ജ്,
ഒപ്റ്റിക്കൽ റൈസ് തുടങ്ങിയ മൽസര ഇനങ്ങളിൽ 20 പേർ അടങ്ങുന്ന ടീമായി സൗഹൃദ മൽസരമാണ് നടക്കുക.
ഫെസ്റ്റിന്റെ വിജയത്തിനായി ഫ്ലഡ് ലൈറ്റ്, എൽ ഇ ഡി വാൾ, ഗാലറി, കായിക വാർത്തകളും ഫോട്ടോകളുമടങ്ങിയ പ്രദർശനഹാൾ,ഫുഡ് കോർട്ട്, തുടങിയ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ എസ് സുധീഷ് , ഷാഫി അമ്മായത്ത്, മാനേജർ മജീദ് ഐഡിയൽ എന്നിവർ അറിയിച്ചു.