EDAPPALLocal news

ഐഡിയൽ അവധിക്കാല ക്യാമ്പ്: കുതിര സവാരിയും അമ്പെയ്ത്തുമടക്കം പരിശീലിക്കാനവസരം

എടപ്പാൾ: കുട്ടികൾക്ക് കുതിര സവാരിയും അമ്പെയ്ത്തുമടക്ക
മുള്ള നിരവധി പരിശീലനങ്ങളുമായി ഐഡിയൽ അവധിക്കാല ക്യാമ്പ് മെയ് ഒന്നിന് തുടക്കമാകും.
മെയ് ഒന്നു മുതൽ 10 ദിവസങ്ങളിലായി കടകശ്ശേരി ഐഡിയൽ കാമ്പസിൽ നടക്കുന്ന അവധിക്കാല ക്യാമ്പിൽ കുതിര സവാരി പരിശീലനം, അമ്പെയ്ത്ത് പരീശീലനം എന്നിവക്കു പുറമെ ഫുട്ബോൾ, ചെസ്സ്, റോബോട്ടിക്സ് & കോഡിംഗ്, റോളർ സ്കേറ്റിംഗ് തുടങ്ങിയവയിലും പരിശീലനം നടക്കും.
ഐഡിയൽ വിദ്യാർത്ഥികൾക്കു പുറമെ മറ്റുള്ള സ്കുളുകളിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് വിവിധ പരിശിലനങ്ങളിൽ പങ്കെടുക്കാനവസരം ലഭിക്കുക,
വിശദ വിവരങ്ങൾക്ക്
+91 99957 25131 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button