NATIONAL

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്ന് മരണം

നാവിക സേന പടക്കപ്പല്‍ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്ന് നാവികര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നാവിക സേന അറിയിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും നാവിക സേന അറിയിച്ചു. കപ്പല്‍ മുംബൈ തീരത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button