EDAPPAL
കണ്ണൻ പന്താവൂരിന് സ്നേഹാദരവ്
എടപ്പാൾ: കേരളകൗമുദി എടപ്പാൾ ലേഖകനും പ്രസ്സ് ഫോറം സെക്രട്ടറിയുമായ കണ്ണൻ പന്താവൂരിനെ ആദരിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനമാണ് ആദരവ് നൽകിയത്. 20 വർഷത്തോളമായി മാധ്യമ രംഗത്തുള്ള ഇദ്ദേഹം കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.ചടയമംഗലം സംസ്ഥാന മണ്ണ്
ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടത്തിയ ജില്ലാ
സമ്മേളനത്തിൽ കൊല്ലം ജില്ലാ കമ്മറ്റിയുടെ സ്നേഹാദരവ് മുൻ എം.പി.യും ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറുമായ ചെങ്ങറ സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.പ്രൗഢോജ്വലമായി നടന്ന ചടങ്ങിൽ വിവിധ സെഷനുകളിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.