വോഡഫോൺ ഐഡിയ 5ജി മാർച്ചിൽ ആരംഭിക്കും; ആദ്യം ഈ നഗരങ്ങളിൽ.

വേഗമാര്‍ന്ന വളർച്ചയും വിഐയുടെ ത്രൈമാസ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 മാർച്ചിൽ 1.03 ബില്യൺ ജനങ്ങളാണ് വിഐയുടെ 4ജി നെറ്റ്‌വര്‍ക്ക് കവറേജ് പരിധിയിലുണ്ടായിരുന്നത്. എന്നാല്‍ 2024 ഡിസംബർ അവസാനത്തോടെ ഇത് 41 ദശലക്ഷം വര്‍ധിച്ച് 1.07 ബില്യണിലെത്തി. വരിക്കാരുടെ എണ്ണത്തിലും വളര്‍ച്ച വിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2024 സാമ്പത്തിക വർഷം മൂന്നാംപാദത്തിലെ ആകെ വരിക്കാരുടെ എണ്ണം 125.6 ദശലക്ഷമായിരുന്നെങ്കില്‍, 2025 സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിന്‍റെ അവസാനം ഈ സംഖ്യ 126 ദശലക്ഷമായി ഉയര്‍ന്നു. ഡിസംബർ പാദത്തിൽ മൊത്തം വരിക്കാരുടെ എണ്ണം 199.8 ദശലക്ഷമായിരുന്നുവെന്നും കമ്പനി റിപ്പോർട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിഐയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 15.4 മില്യണ്‍ കുറവുണ്ടായി. കൂടാതെ, രണ്ടാം പാദത്തിൽ 166 രൂപയായിരുന്ന ശരാശരി ഉപയോക്തൃ വരുമാനം (ARPU) മൂന്നാം പാദത്തിൽ 173 രൂപയായി വർധിപ്പിച്ചതായും ഇത് 4.7 ശതമാനം വർധനവാണ് കാണിക്കുന്നതെന്നും വിഐ റിപ്പോർട്ട് ചെയ്തു. താരിഫ് വർധനവും ഉയർന്ന വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും ഈ വർധനവിന് കാരണമായതായി കമ്പനി പറഞ്ഞു.
