ഏകദിന ഹജ്ജ് പഠന ക്യാമ്പ് ചങ്ങരംകുളത്ത് .

കേരള നദ് വത്തുൽ മുജാഹിദീൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജിനു പുറപ്പെടുന്ന ഹാജിമാർക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .
ഏപ്രിൽ 12ന് ശനിയാഴ്ച കാലത്ത്
9 മണി മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിക്കുന്ന ക്യാമ്പ കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ
നൂർ മുഹമ്മദ് നൂർഷ, കെ അഹമ്മദ് അനസ് മൗലവി ,ആയിഷ ചെറുമുക്ക് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും .
പരിശുദ്ധ ഹജ്ജ് വേളയിൽ വിവിധ പ്രദേശങ്ങളിൽ ചെയ്തുതീർക്കേണ്ട കർമ്മങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നവ ക്യാമ്പിൽ ചർച്ച ചെയ്യപ്പെടും
ഹജ്ജ് കമ്മിറ്റി വഴി തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് പുറമേ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ യാത്രയ്ക് ഉദ്ദേശിക്കുന്ന ഹാജിമാർക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
ക്യാമ്പിന്റെ സുഖമമായ നടത്തിപ്പിനു വേണ്ടി രൂപീകരിച്ച സ്വാഗതസംഘം യോഗം
KNM ജില്ലാ സെക്രട്ടറി
എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
വി. മുഹമ്മദ് ഉണ്ണി ഹാജി അധ്യക്ഷo വഹിച്ചു .
പി പിഎം അഷ്റഫ് കുഞ്ഞുമുഹമ്മദ് പന്താവൂർ , കേ.ഹമീദ് മാസ്റ്റർ , എ. മുഹമ്മദ് മാറഞ്ചേരി,പി.ഐ മുജീബ് റഹ്മാൻ ,കെ വി മുഹമ്മദ് മൗലവി
എൻ .ആലിക്കുട്ടി ഹാജി ,മജീദ് മൗലവി മണ്ണാറ പറമ്പ് , സൈനു നെച്ചിക്കൽ,
എൻ. ഹമീദ് എന്നിവർ പ്രസംഗിച്ചു
