എ. വി. അസീസ് മുസ്ലിയാരെആദരിച്ചു
![](https://edappalnews.com/wp-content/uploads/2023/06/e9928a11-960e-4a54-8422-a238c2fc9fec.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-4-9.jpg)
എടപ്പാൾ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിന്റെ സിൽവർ ജൂബിലി ആഘോഷ ഭാഗമായി ഏർപ്പെടുത്തിയ തഹിയ്യ അവാർഡിന് അർഹനായ വട്ടംകുളം ഏരുവപ്രക്കുന്ന് എ വി അബ്ദുൽ അസീസ് മൗലവിക്ക് എരുവപ്രക്കുന്ന് മഹല്ല് ജുമാ മസ്ജിദ് & മൻശഉൽ ഉലൂം കമ്മിറ്റിയും എരുവപ്ര മഹല്ല് പ്രവാസി കൂട്ടായ്മയും, എസ്. കെ. ബി. വി.മൻശ ഉൽ ഉലൂം മദ്റസ എരുവപ്രക്കുന്ന് യൂണിറ്റും സ്വീകരണം നൽകി അനുമോദിച്ചു.
വട്ടംകുളം റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് എം കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.മുഹമ്മദ് റിയാസ് ഫാളിലി മുഖ്യപ്രഭാഷണം നടത്തി.മഹല്ല് സെക്രട്ടറി എ വി ഷറഫുദ്ദീൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്,
സിറാജുദ്ധീൻ സഖാഫി, മുഹമ്മദ് അലി അഹ്സനി, ഉമർ മൗലവി, എ വി നൗഫൽ, സി വി സുബൈർ, എം കെ.കമാലുദ്ധീൻ, എ. വി.ഹസൻ, സി വി സുനീർ, ഷാഫി കൊട്ടിലിൽ,
സൈനുദ്ധീൻ തറയിൽ, റഷീദ് ചെറുകാട്ട്, അഷറഫ് തറയിൽ, എം കെ ജുനൈദ്, സലീം കൊടക്കാഞ്ചേരി,ഫൈസൽ കുണ്ടുറുമ്മൽ,സുലൈമാൻ തറയിൽ മുസ്തഫ തറയിൽ, എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)