നെല്ലിശേരി
എ.യു.പി.എസ് നെല്ലിശ്ശേരിയിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നടന്നു

2025-26 അധ്യയന വർഷത്തെ എ.യു.പി.എസ് നെല്ലിശ്ശേരിയിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം ജൂലൈ 18 വെള്ളിയാഴ്ച എ.യു.പി.എസ് നെല്ലിശ്ശേരിയിലെ മുൻ അധ്യാപകനും, ജൈവകർഷകനുമായ ശ്രീ.ചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.HM ശ്രീമതി. ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടി PTAപ്രസിഡൻ്റ് ശ്രീ.ജാഫർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു. MTA പ്രസിഡൻ്റ് സരിത, SRG കൺവീനർ സുലൈഖ ടീച്ചർ, PTA എക്സിക്യുട്ടീവ് അംഗം സക്കറിയ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ പ്രവീണ കെ.ജി നന്ദി പറഞ്ഞു
