CHANGARAMKULAM
എ പി പുരുഷോത്തമന്റെ കുടുംബത്തിനായി സിപിഐഎം നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് കർമ്മം നടന്നു.

ചങ്ങരംകുളം ആലങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഐഎം നേതാവുമായിരുന്ന എപി പുരുഷോത്തമന്റെ കുടുംബത്തിന് സിപിഎംഎം പ്രവർത്തകരും സഹൃദയരും ചേർന്ന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് കർമ്മം നടന്നു. വ്യാഴാഴ്ച കാലത്ത് 10ന് നടന്ന ചടങ്ങിൽ സിപിഐഎം ഏരിയ സെക്രട്ടറി മുസ്തഫയുടെ നേതൃത്വത്തിൽ പി വിജയൻ,എൻ ഉണ്ണി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീർ,വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ,ബ്ളോക്ക് മെമ്പർ രാംദാസ് മാസ്റ്റർ ചേർന്ന് കട്ട്ളവെപ്പ് കർമ്മം നിർവഹിച്ചു. മറ്റു പഞ്ചായത്ത് അംഗങ്ങളും പൗരപ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
