CHANGARAMKULAM
എൽഎസ്എസ് യുഎസ്എസ് നേടിയ കുട്ടികൾക്ക് അനുമോദനം നൽകി

ചങ്ങരംകുളം:എടപ്പാൾ എച്ച്.എം ഫോറത്തിന്റെ നേതൃത്വത്തിൽ 2020 – 21 വർഷത്തിൽ എൽഎസ്എസ് യുഎസ്എസ് നേടിയ കുട്ടികൾക്ക് അനുമോദനം നല്കി. PCNGHSS മൂക്കുതലയിൽ വെച്ചു നടന്ന ചടങ്ങ് എവി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എഇഒ വിജയകുമാരി.പിവി മണികണ്ഠൻ,പ്രിൻസിപ്പൽ PCNGHSS ,സുധ. എച്ച്, എം. ഇൻചാർജ്,സുനിൽ അലക്സ്,ഡയറ്റ് ഫാക്കൽറ്റി മലപ്പുറം, ശ്രീലക്ഷ്മി പിആർ,BPC എടപ്പാൾ, എന്നിവർ പങ്കെടുത്തു.എച്ച്എം ഫോറം സെക്രട്ടറി, സി.എസ് മോഹൻദാസ് സ്വാഗതവും,പിപി സരസ്വതി നന്ദിയും രേഖപ്പെടുത്തി. രക്ഷിതാക്കൾ,സ്കോളർഷിപ്പ് നേടിയവർ, പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു
